കളിക്കൂട്ട്




നിളയും നേഹയും ചിക്കാഗോ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍
(85mm, f/1.8, 1/60 sec, 1.6 crop, ISO 1600)

13 comments:

ഫാര്‍സി said...

ഫോട്ടോ നന്നായിട്ടുണ്ട്...ഒരു പ്രൊഫഷണല്‍ ടച്ചുണ്ട്ട്ടോ.....

Anonymous said...

ഇതൊരു ഭയങ്കര പടം സിബുചേട്ടാ....
ശരിക്കും ഭയങ്കരം...മണിരത്നത്തിന് പഠിക്കുവാണെല്ലെ?

Unknown said...

സിബു,
ആശയം കൊള്ളാം,നല്ല ശ്രമം.
ഐ എസ് ഓ സെറ്റിങ്സും മറ്റും ശ്രദ്ധിച്ചു.

പക്ഷെ എവിടെയൊക്കെയോ എന്തൊക്കെയോ ചേരാത്തതു പോലെ.

കളിക്കൂട്ടുകാര്‍ക്ക് ഒരു ഡൈനമിസം തോന്നിപ്പിക്കുന്നല്ല എന്നാണ് എന്റെ അഭിപ്രായം.

പിന്നെ അവരുടെ സ്ഥാനം ഈ ഫ്രേയ്മില്‍.. symmetric frame il main subjects position .. അതു...?? 2 വേലിക്കെട്ടുകള്‍ക്കു നടുവില്‍ ഫൌന്‍ണ്ടനും ലൈറ്റും, അതു വെച്ച് നോക്കുമ്പോള്‍ കുട്ടികളുടെ മധ്യത്തിലാകണം ലൈറ്റ് എന്ന് ആ outer symmetric frame നിര്‍ബന്ധിക്കുന്നതു പോലെ തോന്നുന്നു.. കുട്ടികള്‍ നില്‍ക്കുന്നതു കൊണ്ടും ലൈറ്റിങ്ങ് അങ്ങനെ ആയതു കൊണ്ടും വലതു വശത്തെ കുട്ടിക്ക് മാത്രം പ്രാധാന്യം തോന്നുന്നു.

പിന്നെ കാലുകള്‍ കൂടി ആകാമായിരുന്നില്ലേ..??

കുട്ടികളുടെ ഫോട്ടോ എടുക്കുന്നത്തിന്റ്റെ ബുദ്ധിമുട്ടുകള്‍ അറിയാം,എങ്കിലും പറഞ്ഞു പോയതാണ്!
തള്ളുകയോ കൊള്ളുകയോ ചെയ്യാം എന്റെ ഈ 2 പൈസകള്‍(സെന്റുകള്‍)!

അനംഗാരി said...

നന്നായിട്ടുണ്ട്..
ഒരു കാമറ ഉണ്ടായിരുന്നെങ്കില്‍..............
ഒരു പടമെടുക്കാമയിരുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍്.......

Adithyan said...

സിബുവേ നന്നായിരിയ്ക്കുന്നു...

പടം ഒക്കെ കാണാന്‍ കിടക്കുന്നതേ ഉള്ളൂ, എന്റെ ക്യാമറ ഒന്നു വന്നോട്ടെ. അല്ലേല്‍ വേണ്ട, ഇത്ര കിടിലമായി എടുത്ത ഫോട്ടോയില്‍ സപ്തന്‍ ചേട്ടന്‍ അത്രേം കാര്യം പറഞ്ഞു. അപ്പൊ ഞാന്‍ ഒക്കെ എടുക്കുന്ന ഫോട്ടോയില്‍ പുള്ളി രണ്ടു പുറത്തില്‍ കവിയാതെ ഉപന്യസിക്കേണ്ടി വരും. ഞാന്‍ ഫോട്ടോ മെയില്‍ ആയി അയച്ചു തരാം :)

(സപ്തന്‍ ചേട്ടോ, തമാശ ആണേ, ഫീല്‍ ആവല്ലേ) :)

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

സിബു,

ഫോട്ടോയുടെ വലിപ്പം കുറവായതുകൊണ്ടാണ്‌ സപ്തവര്‍ണങ്ങല്‍ പറഞ്ഞത്‌ ശരിയാണെന്ന് തോന്നുന്നു. ഇന്നാലും creativity-യെ സമ്മതിക്കുന്നു.

ബിജോയ്‌

Unknown said...

ആദിത്യന്‍,
ബ്ലോഗുകളില്‍ ചിത്രങ്ങളുടെ content കണ്ട് ഒരു പൊതു അഭിപ്രായം പറഞ്ഞ് പോവുകയാണ് എല്ലാരും ചെയ്യുന്നത്.ആരും തന്നെ ചിത്രങ്ങളെ സാങ്കേതികപരമായി സമീപിക്കാറില്ല.
സിബു അങ്ങനെ ചെയ്യുന്ന ചുരുക്കം ചിലരില്‍ ഒരാളായതു കൊണ്ട് ഞാന്‍ ഇത്രയും പറഞ്ഞന്നേയൊള്ളൂ!

പിന്നെ ക്യാമറയൊക്കെ മേടിച്ച് പടം പിടിച്ച് പോസ്റ്റിക്കൊ... സീരിയസ്സായിട്ട് അഭിപ്രായം ചോദിച്ചാല്‍ അങ്ങനെ പറയാം കേട്ടോ..!

ഫീല്‍ ആയിട്ടൊന്നുമില്ല കേട്ടോ ആദിത്യാ! :)

ബിജോയി,
ചെറിയ ഫോട്ടോയില്‍ ക്ലിക്കിയാല്‍ വലിയ ഫോട്ടം കാണാമെല്ലോ..!

Unknown said...

ആദിത്യന്‍,

ഒരു തിരുത്ത്:( കണ്‍ഫ്യൂഷ്യസ്സ് ആകാതിരിക്കാന്‍ ഇങ്ങനെ വായിക്കൂ!)

സിബു സാങ്കേതികപരമായ കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചുകൊണ്ട് ഫോട്ടോ എടുക്കുന്ന ചുരുക്കം ചിലരില്‍ ഒരാളായതു കൊണ്ട് ഞാന്‍ ഇത്രയും പറഞ്ഞന്നേയൊള്ളൂ!

Cibu C J (സിബു) said...

സപ്താ പറഞ്ഞതെല്ലാം ശരിയാണ്‌. ഇതേ പോസില്‍ എടുത്ത ഇനിയും ഫോട്ടോകളുണ്ട്‌. പക്ഷെ, തൊമ്മന്‍ അയയുമ്പോ ചാണ്ടി മുറുകും എന്നുപറഞ്ഞ അവസ്ഥയാണ്‌. സെന്ററും കാലും ശരിയാവുമ്പോള്‍ ഫോക്കസ്‌ വടിയാവും. അല്ലെങ്കില്‍ പിള്ളേരുടെ മുഖം കാണാന്‍ പറ്റാണ്ടാവും. സിമട്രി സൂക്ഷിക്കന്‍ ബുദ്ധിമുട്ടായതുകൊണ്ടു കൂടി സിമട്രിക്കായ ഫോട്ടോസ്‌ എടുക്കുന്നത്‌ കുറവാണ്‌. അതേസമയം, ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാതെ എടുക്കാനും ഒരൈഡിയ കിട്ടുന്നില്ല. പിന്നെ, തലക്കെട്ട്‌ മാറ്റുകയാവും ഡൈനാമിസം ഉള്ള ഫോട്ടോ എദുക്കുന്നതിലും ഭേദം ;) (ഫോട്ടോ.നെറ്റില് ചെന്ന്‌ ഫോട്ടോ കാണാറുണ്ടോ?)

ആദീ, ഏതാ ക്യാമറ?

ഫാര്‍സി, നന്ദി :)

എല്‍ജി,

കുടിയാ, ക്യാമറ ആണ്‌ പ്രശ്നമെങ്കില്‍, പിന്നെ എന്തിനാ താമസിക്കുന്നത്‌?

ബിജോയ്‌, നന്ദി. യാത്രാമൊഴി, കുമാര്‍, സപ്തവര്‍ണ്ണങ്ങള്‍, തുളസി തുടങ്ങിയവരുടെ ഫോട്ടോസ്‌ കാണാന്‍ മറക്കണ്ട.

Visala Manaskan said...

കലക്കന്‍ ഫോട്ടോ ആയിട്ടുണ്ട്

Unknown said...

സിബു,
കുട്ടികളുടെ ഫോട്ടോ എടുക്കല്‍ നല്ല ബുദ്ധിമുട്ടുള്ള ഒരു കാര്യം! എനിക്ക് ഒരു 2 വയസ്സുകാരന്‍ ഉണ്ട്.അവനു ഫോട്ടൊ എടുത്താല്‍ അപ്പോള്‍ തന്നെ പ്രിവ്യു സ്ക്രീനില്‍ കാണണം. ക്യാമറ കണ്ടാല്‍ അപ്പോള്‍ ഒന്നു നിന്നേച്ച് ഓടി വരും! ഫോക്കസ്സ്, സെറ്റിങ്ങ്സ്, ഫ്രെയ്മം ഇവ എല്ലാം ശരിയായി ഒരു ഫോട്ടോ കിട്ടിയിട്ടില്ല ഇതു വരെ!

ഞാന്‍ photo.net ല്‍ പോകാറില്ല. ഫ്ലിക്കറാണ് ഉപയോഗിക്കുന്നത്.

Unknown said...

നല്ല ആശയം!!
രണ്ടു പേരുടെയും സിലുവെറ്റ്സ് വ്യക്തമായിരുന്നെങ്കില്‍ ഉഗ്രനാ‍കുമായിരുന്നു.

സപ്തന്‍ പറഞ്ഞത് വളരെ ശരി. പിള്ളാരെ പിടുത്തം (ഫോട്ടോ) വളരെ പ്രയാസം തന്നെ!

Adithyan said...

എസ് 3 ഐ എസ് :D

ചീത്ത മെയിലായിട്ടയച്ചാ മതി, ഞാന്‍ വായിച്ചോളാം :))