Posted by Picasa

2 comments:

Slooby Jose said...

വ്.വ്.വ്.ആ.ആ.ആ.ഉ.ഉ.ഉ.....

അറിയാതെ എന്റെ വായില്‍ നിന്ന് വീണു പോയ ശബ്ദമാണ് എഴുതിയിരിക്കുന്നത്.

ഫോട്ടൊ എന്‍ലാര്‍ജ് ചെയ്തപ്പോഴാണ് അറിയാതെ വൌ.. പറഞ്ഞ് പോയത്. ചെറിയ സൈസില്‍ കണ്ടപ്പോള്‍ മുഴുവന്‍ പിടികിട്ടിയില്ല.

വരമൊഴി, ഇന്റര്‍നെറ്റ് ഗെയ്റ്റ്വേ, ഇപ്പോള്‍ ഫോട്ടോഗ്രാഫി. ഇനിയെന്തൊക്കെയോ..... ഒരു സകലകലാവല്ലഭനെ അയല്പക്കംകാരനായി കിട്ടിയത് ഞങ്ങളുടെ ഭാഗ്യം.

പത്രത്തിലൊക്കെ പേര് തെറ്റിച്ചെഴുതിയതില്‍ ഞങ്ങള്‍ക്കും പ്രതിഷേധമുണ്ട്, കേട്ടോ. ഏതെന്താണെന്ന് തിരിച്ചറിയാതെ, ജീവിക്കാന്‍ വേണ്ടി പേനയെടുക്കുന്നവര്‍ക്ക് പറ്റുന്ന തെറ്റാ‍യിരിക്കാം. എന്നാലും ഇത്ര സിമ്പിളായ പേരൊക്കെ തെറ്റിക്കാമോ.

പിന്നെ, മ്ലോഗുകളുടെ തുടക്കത്തിലെന്നല്ല മ്ലോഗുകളുള്ള അനന്ത-കാലം വരെ, അതിനെക്കുറിച്ച് ഗൌരവമായി എഴുതുമ്പോഴൊക്കെ സിബുവിന്റെയും പെരിങ്ങോടന്റെയും ഏവൂരാന്റെയുമൊക്കെ പേരുകള്‍ അതാതിന്റെ ഗൌരവത്തോടെ പരാമര്‍ശിക്കപ്പെടണമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കളരിയില്‍ എഴുത്തു തുടങ്ങുമ്പോള്‍ എഴുത്തച്ഛനെ നമിക്കാറുണ്ടല്ലോ, ഇപ്പോഴും എപ്പോഴും.

Cibu C J (സിബു) said...

ഇത്രയ്ക്ക്‌ പൊക്കിയാല്‍ പിന്നെ, ഞാന്‍ എന്തുപറയാനാ :) സന്തോഷം വളരെ സന്തോഷം :)

ഓഗസ്റ്റിലെ സാഹിത്യസമാജത്തിന് സൊലീറ്റയും മമ്മിയും ദിവാസ്വപ്നവും ഉണ്ടാവുമോ? ഞാന്‍ ഇവിടത്തെ ഗാങിനേയും കൂട്ടാം. ഇന്റര്‍നെറ്റ് മലയാളത്തെ പറ്റി ഒരു പ്രബന്ധം അവതരിപ്പിക്കാം എന്നേറ്റിട്ടുണ്ടായിരുന്നു.