പ്രയറിയിലെ കാട്ടുപൂക്കള്‍


ഷോംബര്‍ഗിലെ (ചിക്കാഗോ) സ്പ്രിംഗ് വാലി പ്രയറി കണ്‍സര്‍വേഷനിലെ ഒരു വൈകുന്നേരം.
(ലെന്‍സ് 24mm at 2.8 - cibu)

3 comments:

ദേവന്‍ said...

പ്രയറിപ്പട്ടികള്‍ ഇവിടുണ്ടോ? അവന്മാരെ റ്റീവിയിലേ കണ്ടിട്ടുള്ളു. കിലുക്കാമ്പെട്ടിപ്പാമ്പും ഇവിടല്ലേ.

(പ്രായം ചെല്ലും തോറും അനസ്തെറ്റിക്ക്‌ സെന്‍സ്‌ ഒക്കെ കുറഞ്ഞു കുറഞ്ഞ്‌ ഇനിയിപ്പോ താജ്‌ മഹല്‍ കണ്ടാല്‍ ഞാന്‍ "ഒരു ശവക്കല്ലറക്ക്‌ ഇത്രയൊക്കെ കാശു ചിലവാക്കേണ്ടിയിരുന്നില്ല" എന്ന് കമന്റിക്കള്യും )

Cibu C J (സിബു) said...

പ്രയറി ഡോഗുകളെ ഞാന്‍ പ്രയറിയില്‍ കണ്ടിട്ടില്ല. എന്നാല്‍ സൂവില്‍ കണ്ടിട്ടുണ്ട്‌. റാറ്റില്‍ സ്നേക്കിന്റെ കാര്യവും അതുതന്നെ. കാട്ടില്‍ നടക്കുമ്പോള്‍ പാമ്പിനെയൊന്നും പേടിക്കേണ്ട കാര്യം ഇല്ല(അങ്ങനെതന്നെയല്ലേ ? ഇവിടെ വിഷമുള്ള പാമ്പൊന്നും ഇല്ല എന്നാണ്‌ എന്റെ വിചാരം). സാധാരണ ഇവിടെ കാണുന്ന ജീവികള്‍ കുറുക്കന്‍, റാക്കൂണ്‍‍, അണ്ണാന്‍(നാട്ടിലെയല്ല), മുയല്‍, മാന്‍ തുടങ്ങിയവയാണ്‌. ധാരാളം ബാഡ്ജറുകള്‍ റോട്ടില്‍ വണ്ടിയിടിച്ച്‌ ചത്തുകിടക്കുന്ന കാണാം. ജീവികളുടെ വൈവിധ്യത്തില്‍ നാടുമായൊന്നും താരതമ്യപ്പെടുത്താന്‍ വയ്യ; കടുത്ത വിന്റര്‍ അതിജീവിക്കണ്ടേ.

പിന്നെ, ഈ പടം കണ്ടിട്ട്‌ അങ്ങനെയൊരു നിഗമനത്തില്‍ എത്തണോ? വളരെ സ്റ്റ്രെയിറ്റ്‌ ഫോര്‍വേഡായ മറ്റൊരു നിഗമനം അല്ലേ കൂടുതല്‍ ശരി.

ദേവന്‍ said...

ഓ ബാഡ്ജറും പ്രയറിക്കാരനാണല്ലേ. വരയും കുറിയും ഇല്ലാത്ത പ്ലെയിന്‍ അണ്ണാനെ എനിക്കു പിടിച്ചില്ല. വാലിനു മാത്രം പാസ്സ്മാര്‍ക്ക്‌ കിട്ടും. ഇന്ത്യ-മലേഷ്യ സ്റ്റൈല്‍ മെഗാഡൈവേര്‍സിറ്റികള്‍ ആ ഭാഗത്ത്‌ തെക്കേ അമേരിക്കയിലേ ഉള്ളെന്നാണു ഞാനും കേട്ടത്‌.

നിഗമനം ഈ പടമൊന്നിന്റെമാത്രം ബേസിസിലൊന്നുമല്ലാന്നേ, മനസ്സിനു ഞാന്‍ ആഗ്രഹിക്കുന്നയത്ര ചെറുപ്പമില്ല. അതിന്റെ ഒരു സങ്കടം കൊണ്ടാ ഇങ്ങനെ വിലപിക്കുന്നത്‌ (ദളിത കളേബരത്തിന്‌ കണ്ടമാനം ചെറുപ്പം ബാക്കി ഉണ്ട്‌- കാസിനോയുടേ ബൌണ്‍സറെ എനിക്ക്‌ ഇരുപത്തൊന്നു കഴിഞ്ഞെന്ന് പാസ്പോര്‍ട്ട്‌ കാണിച്ച്‌ ബോദ്ധ്യപ്പെടുത്തി ഈയിടെ :))