ഓശാന മുതല്‍ ഈസ്റ്റര്‍ വരെ


ഓശാന കൊഴുക്കട്ട


പെസഹാ കുരിശപ്പവും പാലും

42 comments:

Kumar Neelakandan © (Kumar NM) said...

അപ്പോള്‍ ഇതൊക്കെ എപ്പോ മുറിക്കും?
എന്റെ പോസ്റ്റല്‍ അഡ്രസ്സ് അറിയുമോ?
അങ്ങനെയാണെങ്കില്‍ മുറിക്കണം എന്നില്ല.

സു | Su said...

പിന്നെ ഈസ്റ്റര്‍ കഴിഞ്ഞു എന്ന ഫോട്ടോയും കൂടെ വെച്ചിരുന്നെങ്കില്‍ കുഴപ്പം ഇല്ലായിരുന്നു. ഹി ഹി.

പതാലി said...

നാട്ടിലെ ഈസ്റ്ററാണെങ്കില്‍
കുറേ പടങ്ങള്‍കൂടി ചേര്‍ക്കേണ്ടിവരും.

ആഷ | Asha said...

പടം കാണിച്ചു കൊതിപ്പിക്കുവാണോ? :)

Visala Manaskan said...

:)

ഇത് ഇനിയും കഴിച്ചുതുടങ്ങിയിട്ടില്ല എങ്കില്‍ ഒരു ഒരു നുള്ള് എടുത്ത് കളഞ്ഞേക്ക്.

റിസ്കെടുക്കണ്ട.

ലിഡിയ said...

വല്ലാണ്ട് കൊതിപ്പിച്ചു, സത്യമായിട്ടും എന്റെ കണ്ണ് നിറഞ്ഞു,തൊണ്ടയില്‍ നീര് തടയുന്നു :(

-പാര്‍വതി.

Inji Pennu said...

സിബു ചേട്ടാ
അത് കുരിശപ്പവും പഴവുമല്ലേ? പെസഹാ പാലില്ലൊ ? അപ്പം കോട്ടയം സൈഡിലെയാണല്ലൊ..

പിന്നെ ആ ലാസ്റ്റ് പടം...ഉം...ആ പിള്ളേരുടെ നോട്ടം..ഉം... ബിരിയാണിയേക്കാള്‍ ടേസ്റ്റ് ആ ആകാംക്ഷക്ക്.

എനിക്കും അങ്ങിനത്തെ ഒരു ചോറും കൈലി ഉണ്ടു.

Cibu C J (സിബു) said...

കുമാറേ, വിശാ‍ലാ.. ഒന്നും മനസ്സിലായില്ല :(

ഇഞ്ചി, പാല് ദേ മുകളില്‍ വലത്തേ മൂലയ്ക്കിരിക്കുന്നു. എന്റെ ചെറുപ്പകാലത്ത്‌ പെസഹാ അപ്പം പാല് എന്നൊന്നും കേട്ടിട്ടില്ല. എന്നാല്‍ ഇന്ന്‌ തെക്കെന്നപോലെ അത്‌ തൃശൂരും ആചാരമായി. എന്നാല്‍ ഓശാനയ്ക്ക്‌ കൊഴുക്കട്ട തൃശൂര്‌ മാത്രമേ ഉള്ളൂ എന്ന്‌ തോന്നുന്നു.

Inji Pennu said...

ത്രശൂരൊക്കെ പാലുകുറുക്ക് ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നണു. പക്ഷെ കൊരട്ടി സൈഡിലൊക്കെ അപ്പം ഉണ്ടാക്കും എന്ന് തോന്നണു...പക്ഷെ അവിടെയൊക്കെ അപ്പം പുഴുങ്ങല്ല, ആ അപ്പം ചെറിയ ഉള്ളി ഒക്കെ ഇട്ട് ചുടാണ് ചെയ്യാറ്...

ഒഹ്..ആ ഫോട്ടോയില്‍ പാല്‍ കണ്ട് പിടിക്കണമെങ്കില്‍ മഷിയിട്ട് നോക്കണം. :)

ദേവന്‍ said...

ഈ കുരിശപ്പം ആണു കൊല്ലത്ത് കിണ്ണിയപ്പം. ഈസ്റ്ററിന്റെ അന്ന് ഇതു തേടി അലയാത്ത ബ്ലോഗില്ല, അരിച്ചു പെറുക്കാത്ത സ്ക്രാപ്പ് ബുക്കില്ല. പോരട്ടേ ഒരു പീസ്.

Unknown said...

ഇഞ്ചി, ഉള്ളിയൊക്കെ ഇട്ട അപ്പം പാതിനൊയ്ബിനല്ലേ തൃശ്ശൂര്‍ക്ക്കാര്‍ ഉണ്ടാക്കുക. പേര് കല്‍ത്തപ്പം. അത് സി.എസ്.ഐ ക്കാര്‍ പെസ്സഹയ്ക്കും ഉണ്ടാക്കും. സാധാരണ പെസഹയ്ക്ക് വൈകീട്ട് പെസഹ കുറുക്ക്.ദു:ഖവെള്ളിയ്ക്ക് പാല്‍ക്കുറുക്ക്. ഇപ്പോ പെസഹ അപ്പം തൃശ്ശൂര്‍ സൂപ്പര്‍മാര്‍ക്കറ്റുകാളിലുമ്ം കിട്ടും.

Inji Pennu said...

ദേവേട്ടാ, തേടിയത് അതു കുക്ക് ചെയ്യാന്‍ റെസിപ്പിക്ക് വല്ലോം ആണൊ? എന്റെ ഇഞ്ചിമാങ്ങേല്‍ ഉണ്ടേ പെസഹാ അപ്പത്തിന്റെ റൈസിപ്പി... ലുക്ക് അണ്ടര്‍ ട്രെഡീഷണല്‍ ..

ഡാലീസ്...കല്‍ത്തപ്പം വേറെയല്ലെ.. കൊരട്ടി സൈഡൊക്കെ പെസഹാക്ക് ദോശ പോലെയാ ഇത് ചുടാ. പെസഹാക്ക് പുളിക്കാത്ത അപ്പം.. ഈ പുഴുങ്ങണത് തന്നെയാ ഇംഗ്രീഡിയന്‍സ് ഒക്കെ ഏകദേശം..പക്ഷെ ചുടാണ് ചെയ്യാ..

Inji Pennu said...

പിന്നെ കൊഴുക്കട്ട് പെരുന്നാള്‍ പക്കാ തൃശൂര്‍ ആണ്..തെക്ക് സൈഡുകാരൊന്ന് കുറച്ച് നാള്‍ മുന്‍പ് വരെ കേട്ടിട്ടും കൂടിയില്ല്യാന്നാ പറ്യണെ... പക്ഷെ എല്ലാം ഒറപ്പിച്ച് പറ്യാന്‍ പേടിയാ. ഇന്നാള് ഞാനിച്ചിരെ മുന്തിര്‍ക്കൊത്ത് ഭയങ്കര ട്രെഡീഷണ്‍ല്‍ കേരളാ ഐറ്റം എന്നൊക്കെ പറഞ്ഞ് ഉണ്ടാക്കിയപ്പൊ അതു
തിരുനല്‍വേലിക്കാര്‍ സ്ഥിരായിട്ട് ഇണ്ടാക്കണതാത്രെ..ബെസ്റ്റ്! :)

Sathyardhi said...

ബാച്ചിയായിരിക്കുന്ന എനിക്കു റെസിപ്പി കിട്ടിയാല്‍ അത് പട്ടിക്കു പനന്തേങ്ങാ കിട്ടിയപോലെ ആകും ഇഞ്ച്യ്യേ. റെസിപ്പി വേണ്ടാ, അപ്പം മതി.
മുന്തിരികൊത്ത് തനി പാണ്ടി വിഭവമാണേ. അത് തന്നിട്ടുള്ളതെല്ലാം തമിഴരാ. രാരാ.

Unknown said...

ഇഞ്ചി,എന്റെ വീട്ടില്‍ പാതി നൊയ്ബിന് കല്‍ത്തപ്പം പുഴുങ്ങുകയും ചുട്ടെട്Tഉക്കുകയും ചെയ്യും. അതില്‍ ഒരിത്തിരീ മഞ്ഞള്‍ ഇടും. പെസാഹയ്ക്ക് അടുത്ത് വീ‍ീട്ടിലെ ചേച്ചി ഇതേ സാധനം മഞ്ഞളിടതെ ഉണ്ടാക്കും.

എന്താണീ മുന്തിരികൊത്ത്?

Unknown said...

കൊഴുക്കട്ട ഓശാനയ്ക്ക്കീടാക്ക്കില്ലാന്നേ ഉള്ളൂ‍. കൊല്ലാത്ത് കൊഴുക്കട്ട (തൃശ്ശൂര്‍ത്തെ പോലത്തെ) സാധാരണ ദിവാസം വെറും പലഹാരമായി ഉണ്ടാക്കും

Inji Pennu said...

അയ്യ്! അതിനീ അപ്പത്തിനു സത്യം പറഞ്ഞാ വലിയ ടേസ്റ്റൊന്നൂല്ല്യ. അതൊന്ന് വീട്ടീ തീരണമെങ്കി വല്ല്യ പാടാ..ഇതുതന്നല്ലേ മ്മടെ ഇന്‍ഡ്രിയപ്പം?

:( ഉം. പക്ഷെ പാലാ കോട്ടയം സൈഡിലൊക്കെ അത് അവരുടെ വിഭവമാ.. മുന്തിരിക്കൊത്ത് കൊങ്കിണികളും ഉണ്ടക്കൂത്രെ. എനിക്ക് തോന്നണു കോട്ടയത്തൂന്ന് ഒരു മൂത്ത തോമ്മാച്ചന്‍ തമിഴ് നാട് വഴി ഗോവക്ക് പോയീന്നാ.. :)..ശരിക്കും പാണ്ടി വിഭവമായിരുന്നെങ്കി അത് പാലക്കാടും തൃശൂരും ഒക്കെ കണ്ടേനില്ലെ? ഇത് കോട്ടയത്തുണ്ട് തിരുവനന്തപുരത്തില്ല, തിരുനല്വേലിയില്‍ ഉണ്ട് മധുരയില്‍ ഇല്ല...മുന്തിരിക്കൊത്തല്ലേ ചാടി ചാടിയാണ് പോയേന്ന് തോന്നണു..

Inji Pennu said...

മഞ്ഞളോ? ശരിക്കും? എന്നാ മിടുക്കിയാണെങ്കി അതിന്റെ റെസിപ്പിയിട്ടേ ബ്ലോഗില്‍. നോക്കട്ടെ സത്യാണോ പറേണെന്ന്..

ദേ ഇതാണു മുന്തിരിക്കൊത്ത്. ഇത് സുഖിയന്‍ അല്ല. പ്ലീസ്. ഇത് സുഖിയനല്ലേ എന്ന് ചോദിച്ചാല്‍ അടി!. കൊറേ പേര്‍ ചോദിച്ചിട്ടുണ്ട്..അതാണ്.. :)

reshma said...

പുളിച്ചതും പുളിക്കാത്തതും, സുഖിച്ചതും സുഖിക്കാത്തതുമായ അപ്പങ്ങള്‍ സ്വീകരിക്കപ്പെടും.

Inji Pennu said...

ഹിഹി! രേഷ്മൂസ്. ഞാനോര്‍ത്തേയുള്ളൂ. തീറ്റാന്ന് കണ്ടിട്ടും എന്തേ ഇതു വരെ എത്താത്തേന്ന്. :):)..ഉച്ചകല്‍ത്തെ കഴിഞ്ഞിട്ട് ഇപ്പോഴായിരിക്കും വിശന്ന് തുടങ്ങീതല്ലേ? :)

Unknown said...

ഞാനാ പാതിനൊയ്മ്പ് അപ്പത്തിന്റെ പേര് ആലോചിക്കുകയായിരൂന്നൂ. ഇന്ട്രിയപ്പം എന്നു പറഞ്ഞപ്പോ കത്ത്ത്തി.

വീട്ടില്‍ പുഴുങ്ങുന്നതിനു പറയണ പേര്‍ ഇണ്ടേറി. ചുടൂന്നത് കല്‍ത്തപ്പം. റെസ്സിപ്പി അമ്മയോട് ചോദ്ക്കണം.ഏതാണ്ട് പെസഹ അപ്പം പോലെ തന്നെ എന്നാണ് എന്റെ ഓര്‍മ്മ.

Sathyardhi said...

കൊല്ലത്ത്‌ മുന്തിരിക്കൊത്ത്‌ തമിഴരുടെയും ഷേണായിമാരുടെയും കുത്തക ആയതുകൊണ്ട്‌ വേറെ എങ്ങുന്നിന്നും കിട്ടിയിട്ടില്ല. പക്ഷേ കൊഴുക്കട്ട സ്ഥിരം വിഭവമാണ്‌. ശര്‍ക്കര ചീകിയതില്‍ തൊട്ടു തിന്നേണ്ട പ്ലെയിന്‍ കൊഴുക്കട്ടയും ഉള്ളില്‍ മധുരം നിറച്ച സ്റ്റഫ്ഫ്ഡ്‌ കൊഴുക്കട്ടയും പ്രാതല്‍ മേശയില്‍ ആഴ്ച്ചയില്‍ ഏതു ദിവസവും പ്രതീക്ഷിക്കാം. പക്ഷേ കിണ്ണിയപ്പം ഈസ്റ്ററിനു മാത്രമേ കിട്ടൂ.

ഡാലിനീ, ഇവരീ പറയുന്ന സുഖിയന്‍ നമ്മടെ മോദകം അല്ലേ? (ആകപ്പാടെ രണ്ടു മലയാളവും അറിയാവുന്നത്‌ ഡാലിയേ ഉള്ളൂ.)

ശാപ്പാടെന്നു കേട്ടതും രേഷ്മയെത്തി.

ബിന്ദു said...

എനിക്കതിന്റെ സൈഡിലിരിക്കുന്ന പിക്കിള്‍ മതി. മധുരമൊക്കെ ബാക്കിയെല്ലാരും കൂടി തീര്‍ത്തോളൂ.:)(അതുപോലൊരു കൈലിവിടെയും ഉണ്ട്, ചോറെടുക്കാന്‍. )

Sathyardhi said...

എരിവും പുളിയും മാത്രമിഷ്ടമുള്ളവര്‍ ക്രൂരന്മാരാണെന്നാ കഷ്ടവൈദ്യന്‍ കൂമന്‍പള്ളി മൂസ്സ്‌ പറയുന്നത്‌(മധുരം എന്റെ വീക്ക്നെസ്സാ, അതിനെ താറടിക്കുന്നവരെ ഞാനിടിക്കും)

Unknown said...

കൊല്ലകാരുടെ മോദകം തന്നെ തൃശ്ശൂര്‍ക്കാരുടെ സുഖിയന്‍. ചെറുപ്പയറും നാളികേരവും ചേര്‍ത്ത്ത് മാവില്‍ മുക്കീ പൊരിക്കുന്ന്ന സാധനം. ഇഞ്ചിടെ മുന്തിരികൊത്ത് ഞാനാദ്യായി കാണാ‍ാ..കേട്ടീ‍ീട്ടേ ഇല്ല ഇങ്ങ്ഗനെ ഒരു സാധനം

Sathyardhi said...

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ പായിക്കട റോഡിലെ പാണ്ടി സ്വീറ്റ്‌ സ്റ്റാളിന്‍ ഏതിലെങ്കിലും കയറി "ഡേ തമ്പീ, മുന്തിരിക്കൊത്ത്‌ കൊഡഡേ" എന്നു പറഞ്ഞാല്‍ മതി.
ഇഞ്ചീ, നിങ്ങടെ അവിടെ ഒക്കെ ബോളി ഉണ്ടോ? പാല്‍പ്പാസയം ഒഴിക്കുമ്പോള്‍ ഒരു ബോളി വാങ്ങിച്ച്‌ കുഴച്ചടിക്കുന്ന ഇടപാടുണ്ടോ? പ്രഥമനു പഴം കുഴയ്ക്കുന്നതുപോലെ? [അതും ഒരു തിരുനെല്വേലി ഇടപാടാ]

Cibu C J (സിബു) said...

ദ്‌ പ്പോ ശരിക്കും ദേവന്റെ ബൂലോഗസമ്മര്‍ദ്ദായി :) മിഴിപൂട്ടും മുമ്പ്‌ ദീപേനെ വിളിക്കട്ടേ :)

Sathyardhi said...

സമ്മര്‍ദ്ദം ചെലുത്തി മനുഷ്യന്റെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന പരിപാടീടെ ഉസ്താദ്‌ ഞാന്‍ തന്നെ അല്ലേ (ആണെന്ന് സിദ്ധാര്‍ത്ഥന്‍ പറയുന്നു) . അപ്പം ബാക്കിയുണ്ടോ? (അഴകിയ രാവണനില്‍ ഇന്നസന്റ്‌ "ഒരു ചെറ്യേ കുപ്പിയില്‍ ഇത്തിരി ഒഴിച്ചു തരുമോ?" എന്നു ചോദിക്കുമ്പോലെ) ഒരു ചെറ്യേ പീസെങ്കിലും?

Praju and Stella Kattuveettil said...
This comment has been removed by the author.
Praju and Stella Kattuveettil said...

ബിരിയാണി എങ്ങനെയുണ്ടായിരുന്നു..

കൊഴുക്കട്ട ഓശാന വിഭവം ആണെന്നറിയില്ലായിരുന്നു.

പിന്നെ പെസഹാപ്പം.. ഇഞ്ചിപെണ്ണുപറഞ്ഞപോലെ അതിനു വലിയ ടേസ്റ്റൊന്നുമില്ല. എന്നാലും വീട്ടില്‍ ഭയങ്കര ഡിമാന്റ..

കോട്ടയംകാര്‌ ഇതിനെ പെസഹാപ്പം എന്നും റാന്നി (പത്തനംതിട്ടയിലെ ഒരു മലയോര ഗ്രാമം) ക്കാര്‌ ഇന്‍ഡ്രിയപ്പം എന്നും വിളിക്കും എന്നാണ്‌ എന്റെ അറിവ്‌. കോട്ടയം - റാന്നി ഭാഷാനാമ വ്യത്യാസങ്ങള്‍ എന്റെ വീട്ടിലെ സ്ഥിരം ഡിസ്ക്കഷന്‍സില്‍ പെട്ടതാണ്‌. കാരണം എന്റെ അപ്പനും അമ്മായിയപ്പനും കോട്ടയം കാരും അമ്മയും അമ്മായിയമ്മയും റാന്നിക്കാരുമാണ്‌.

Pramod.KM said...

കൊഴുക്കട്ടയുടെ പടം ഒക്കെ നല്ല ഭംഗിയുണ്ട് കാണാന്.
എന്തുകൊണ്ടോ എനിക്കു പണ്ടെ കൊഴുക്കട്ട തിന്നാന്‍ ഇഷ്ടമല്ല....;)

Sathyardhi said...

ഇത്രേം നേരം അലച്ചു കൂവീട്ടും ആരും ഒരു മുട്ടായി പോലും തന്നില്ല. രണ്ട്‌ ഈത്തപ്പഴം എടുത്തു തിന്നിട്ട്‌ ഞാന്‍ ഉറങ്ങാന്‍ കിടന്നു.

സാജന്‍| SAJAN said...

ദേവേട്ടാ, കൊഴക്കൊട്ടയും സുഖിയനും ഒക്കെ എനിക്കറിയാം..പക്ഷേ..എന്താ ഈ മുന്തിരിക്കൊത്ത്.. ഞാനീ സാധനം ആദ്യായീട്ട് കേള്‍ക്കുവാണല്ലൊ..
ഇഞിപ്പെണ്ണേ..അതിന്റെ റെസിപ്പിഒന്നു മെയില്‍ ചെയ്യുകയോ ഈ കമന്റിലിടുകയോ അല്ലെങ്കില്‍ ഒന്നു പോസ്റ്റ് ചെയ്യുകയോ ചെയ്യാമോ..
പിന്നെ ഫൊട്ടോ...അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഇളയമോളുടെ ഭാവം ആണ്.. സര്‍ജറി ടേബിളിലേക്ക് നോക്കിനില്‍ക്കുന്ന ഒരു ജൂനിയര്‍ ഡോക്ടറുടെ ആകാംക്ഷയുണ്ടല്ലോ ആ കുഞ്ഞി ക്കണ്ണുകള്‍ക്ക്..

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

ഇഞ്ചിപെണ്ണേ
സോറീ...
ഞാന്‍ കണ്ടു റെസിപ്പി..
താങ്ക് യൂ

കുറുമാന്‍ said...

അല്ല മാഷെ,നിങ്ങളവിടേ ഈസ്റ്ററൊക്കെ ആഘോഷിച്ച് ഗംഭീര വിഭവങ്ങളുടെ പടം അല്പം വൈകി ഇട്ടത് നന്നായി.....അല്ലേല്‍.......ജമാല്‍കോട്ട അനുഭവമായേനെ :)

റീനി said...

സിബു, ഓശാനക്കൊഴുക്കട്ട, പെസഹ അപ്പം ഒക്കെ കണ്ടു. ദുഃഖ വെള്ളിയാഴ്ചയിലെ കഞ്ഞിയും ഈസ്റ്ററിന്റെ പാലപ്പവും എവിടെപ്പോയി?

തമനു said...

എന്നാലും ‘നോയമ്പീടികക്ക്’ (ഈസ്റ്ററിന് ഞങ്ങടെ നാട്ടില്‍ ഒക്കെ അങ്ങനെയും ഒരു പേര് പറയാറുണ്ട്, നോയമ്പ്‌ വീടല്‍ എന്നത് ചുരുങ്ങിയതാ !!) എന്തിനാ ബിരിയാണി ഉണ്ടാക്കുന്നത് ..? അന്നു നല്ല കാളയെറച്ചി കൂട്ടി ചോറുണ്ണുന്നതല്ലേ ഒരു സുഖം.

പിന്നെ ഈസ്റ്ററിന്റെ അന്ന്‌ വീട്ടില്‍ ഉണ്ടാക്കാത്ത ഒരു സാധനം നമ്മള്‍ വാങ്ങീക്കാറില്ലേ അച്ചായാ .. കുപ്പിക്കകത്തു കിട്ടുന്നേ .. അച്ചാറ് സൈഡ് ഡിഷായിട്ട് ഉപയോഗിക്കുന്ന ഒരു സ്പെഷ്യല്‍ ... അതിന്റെ ഫോട്ടം പിടിച്ചില്ലേ...?

Unknown said...

ഒരു പേരിലെന്തിരിക്കുന്നു? ഈ സാധനം തിന്നാന്‍ കിട്ടുമോ ഇല്ലയോ എന്നതാണല്ലോ ആത്യന്തികമായ ചോദ്യം. ഇല്ല എന്നുറപ്പായാല്‍ പിന്നെ ഇവിടെ വട്ടം തിരിയുന്നതില്‍ അര്‍ത്ഥമൈല്ല. ഞാന്‍ പോണു. :-(

അരവിന്ദ് :: aravind said...

കൊഴുക്കട്ടെ തിന്നിട്ട് വര്‍ഷങ്ങളായി!
എന്തൊരു ഇഷ്ടമുള്ള വിഭവമായിരുന്നു...വെന്തു കഴിഞ്ഞാല്‍‍ പൊട്ടി പൊട്ടീല എന്ന മട്ടില്‍ സോഫ്റ്റ് ആയി ചക്കര പുറത്തേക്ക് ഊറി വരുന്ന പേപ്പര്‍ വെയിറ്റിന്റെ ഷേപ്പുള്ള, വെളുത്ത മിനുസമുള്ള കൊഴുക്കട്ടകള്‍!
ഒരു ഫുള്‍ കൊഴുക്കട്ട ഒറ്റവായില്‍ തിന്നുന്നതായിരുന്നു എന്റെ ഒരു ത്രില്ല്.

കൊതിച്ച് നിലംപരിശായി.

Cibu C J (സിബു) said...

ഓശാനയും പെസഹയും ഈസ്റ്ററും കൂടാനെത്തിയവര്‍ക്കൊക്കെ നന്ദി!

Sha : said...

വെറുതെ കൊതിപ്പിക്കല്ലെ